രാഹുല്‍ ചക്രപാണിയുടെ കേരള രാഷ്ട്രീയ ചരിത്രം- അകവും പുറവും പ്രകാശനം നാളെ
NewsKerala

രാഹുല്‍ ചക്രപാണിയുടെ കേരള രാഷ്ട്രീയ ചരിത്രം- അകവും പുറവും പ്രകാശനം നാളെ

കണ്ണൂര്‍: പ്രശസ്ത പ്രൊഫഷണല്‍ വിദ്യാഭ്യാസ വിചക്ഷണന്‍ രാഹുല്‍ ചക്രപാണി എഴുതിയ കേരള രാഷ്ട്രീയ ചരിത്രം- അകവും പുറവും എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും. സിനിമനടനും സംവിധായകനും കേരള സ്റ്റേറ്റ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂരിന് നല്‍കിയാണ് പ്രകാശനം ചെയ്യുക. ഓഗസ്റ്റ് ആറിന് വൈകീട്ട് നാലിന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും.

രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. ആകാശവാണി മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, ഗ്രാമശ്രീ മഹിളാമിഷന്‍ ചെയര്‍പേഴ്‌സണ്‍ സിന്ധു ചക്രപാണി, മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി സിഇഒ സണ്ണി എബ്രഹാം, മെഡിസിറ്റി അഡ്മിനിസ്‌ട്രേറ്റര്‍ സിമി ആല്‍ഡ്യൂസ് ജോസി, റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സിഇഒ രാജേഷ് പ്രഭു, മെഡിസിറ്റി ഇന്റര്‍നാഷണല്‍ അക്കാഡമി പ്രിന്‍സിപ്പല്‍ സംഗീത ഗോപി, റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് കുര്യന്‍, റോയല്‍ ട്രാവന്‍കൂര്‍ എഫ്പിസി ജനറല്‍ മാനേജര്‍ സി.കെ. റംനാസ്ബി, മലബാര്‍ മള്‍ട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഏരിയ മാനേജര്‍ ടി.ടി. ജയകുമാര്‍, റോയല്‍ ട്രാവന്‍കൂര്‍ എഫ്പിസി റീജിയണല്‍ മാനേജര്‍ ദീപുമോന്‍ ജോസ് എന്നിവര്‍ പ്രസംഗിക്കും.

ഗ്രന്ഥകര്‍ത്താവ് രാഹുല്‍ ചക്രപാണി മറുപടി പ്രസംഗം നടത്തും. കൈരളി ബുക്‌സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതവും വിന്‍വിന്‍ കോര്‍പ് മാനേജിംഗ് പാര്‍ട്ണര്‍ ടി. മിലേഷ് കുമാര്‍ നന്ദിയും പറയും.

Related Articles

Post Your Comments

Back to top button