രാഹുല്‍ ഗാന്ധി അറസ്റ്റില്‍
NewsNationalPolitics

രാഹുല്‍ ഗാന്ധി അറസ്റ്റില്‍

ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് എതിരെ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കി.

പോലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും എംപിമാരെ വലിച്ചിഴച്ച് നീക്കുകയുമായിരുന്നു. സമാധാന പൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ് ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പോലീസിന് ബലം പ്രയോഗം തുടരാം. പക്ഷേ തങ്ങള്‍ ഭയപ്പെടില്ല. കായികമായി നേരിട്ടാലും പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് ജന്തര്‍ മന്തര്‍ ഒഴികെ ഡല്‍ഹിയിലെ എല്ലാ സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Related Articles

Post Your Comments

Back to top button