രാഹുല്‍ഗാന്ധി മാപ്പ് പറയണം -സ്മൃതി ഇറാനി
NewsNationalPolitics

രാഹുല്‍ഗാന്ധി മാപ്പ് പറയണം -സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ യുകെ പ്രസംഗത്തിനെതിരെ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പാര്‍ലമെന്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസം ആരംഭിക്കാനിരിക്കെ ബുധനാഴ്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെക്കുറിച്ച് സംസാരിച്ചു. ‘പ്രധാനമന്ത്രി മോദിയെ കുറിച്ച്, ഇംഗ്ലണ്ടിലെ രാഹുല്‍ ഗാന്ധിയുടെ സംഭാഷണത്തില്‍ നിരവധി നുണകള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഹുല്‍ ഗാന്ധിയുടെ വെറുപ്പ് ഇപ്പോള്‍ രാജ്യത്തോടുള്ള വെറുപ്പായി മാറിയിരിക്കുകയാണെന്നും ബ്രിട്ടനില്‍ പോയി പറഞ്ഞ കാര്യങ്ങള്‍ക്ക് അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും സ്മൃതി ആവശ്യപ്പെട്ടു. ഇന്ത്യയുടെ പരമോന്നത നീതിപീഠം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തിരിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.

Related Articles

Post Your Comments

Back to top button