രാഹുല്‍ ഗാന്ധി അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു
NewsKeralaPolitics

രാഹുല്‍ ഗാന്ധി അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലത്തെത്തിയ രാഹുല്‍ ഗാന്ധി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ രാഹുല്‍ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തി. 45 മിനിറ്റോളം അമൃതാനന്ദമയിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം മഠം സന്ദര്‍ശിച്ചു.

മൂന്ന് ദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ ഭാരത് ജോഡോ യാത്രയില്‍ കശുവണ്ടി തൊഴിലാളികളോടും വിദ്യാര്‍ത്ഥികളോടും കരിമണല്‍ ഖനന തൊഴിലാളികളോടും രാഹുല്‍ഗാന്ധി സംവദിച്ചു. ഇന്ന് ഭാരത് ജോഡോ യാത്രയ്ക്ക് ആലപ്പുഴയിലെ കൃഷ്ണപുരത്ത് സ്വീകരണം നല്‍കും. ആലപ്പുഴയില്‍ നാല് ദിവസം നീണ്ടുന്നില്‍ക്കുന്ന യാത്രയായിരിക്കും.

Related Articles

Post Your Comments

Back to top button