
ന്യൂഡല്‍ഹി: ലൈംഗിക അതിക്രമത്തിന് ഇരയായതായി സ്ത്രീകള്‍ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധിയോട് വെളിപ്പെടുത്തിയെങ്കില്‍ അദ്ദേഹം വിവരങ്ങള്‍ പോലീസിന് കൈമാറേണ്ടത് അത്യാവശ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ രാഹുല്‍ഗാന്ധി തയ്യാറാകാത്തപക്ഷം ഇരകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
കലാപകാരികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് പറയപ്പെടുന്നത്. അതേക്കുറിച്ചും അദ്ദേഹം പോലീസിനെ അറിയിക്കണം.ഇന്ത്യന്‍ ഭരണഘടനയില്‍ പൗരന്റെ കടമകളെപ്പറ്റി പറയുന്നത് രാഹുല്‍ വായിച്ചിട്ടില്ലേ ? സിആര്‍പിസിയെക്കുറിച്ച് രാഹുലിന് അറിയില്ലേ? കുറ്റകൃത്യം നടന്നതായി അറിവ് ലഭിച്ചാല്‍ അക്കാര്യം പോലീസിനെ അറിയിക്കേണ്ടത് ഒരു പൗരന്റെ കടമയാണ്. അത് ചെയ്യാത്തയാളും കുറ്റവാളിയായി മാറും.
രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത് അനുസരിച്ചാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഹെഗ്ലോത് ഡല്‍ഹി പോലീസിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്. വളരെ മുതിര്‍ന്ന നേതാവായ ഗെഹ്ലോതിന് ഇതെല്ലാം അറിയുന്നതാണ്. എന്നാല്‍ ഡല്‍ഹി പോലീസിന്റെ നടപടിയെ അപലപിക്കണമെന്ന് രാഹുല്‍ ഫോണില്‍ വിളിച്ച് അദ്ദേഹത്തോട് ആവശ്യപ്പെട്ടുണ്ടാകാമെന്നും ശര്‍മ ആരോപിച്ചു.
Post Your Comments