കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും റെയ്ഡ്
NewsKerala

കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും റെയ്ഡ്

കണ്ണൂര്‍: കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്നും റെയ്ഡ്. മട്ടന്നൂര്‍, നടുവിനാട്, പാലോട്ടുപള്ളി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ അക്രമം ആസൂത്രണം ചെയ്തവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂത്തുപറമ്പ് പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഉടമസ്ഥതയിലുള്ളതും ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലാണ് പരിശോധന.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസവും റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍, മട്ടന്നൂര്‍, പാപ്പിനിശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയിരുന്നത്. ഈ റെയ്ഡില്‍ കംമ്പ്യൂട്ടറുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തു. ഹര്‍ത്താലില്‍ കണ്ണൂരില്‍ പെട്രോള്‍ ബോംബ് എറിഞ്ഞതുള്‍പ്പടെയുള്ള സംഭവങ്ങള്‍ ആസൂത്രിതമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

Related Articles

Post Your Comments

Back to top button