Kerala NewsNationalNews

കെ റെയിലില്‍ നിര്‍മാണ ചിലവ് കുത്തനെ വര്‍ധിക്കുമെന്ന് റെയില്‍വേ

തിരുവനന്തപുരം: കേരളത്തിന്റെ കെ റെയില്‍ പദ്ധതിയുടെ കണക്കുകളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് റെയില്‍ വേ. പദ്ധതിയുടെ ചിലവ് കുത്തനെ വര്‍ധിക്കുമെന്നാണ് റെയില്‍ വേ പറയുന്നത്.

യാത്രക്കാരുടെ എണ്ണത്തിലോ വരുമാനത്തിലോ വ്യക്തതയില്ലന്ന് റെയില്‍ വേ ബോര്‍ഡ് അറിയിച്ചു. റെയില്‍ വേയില്‍ നിന്നും കുറച്ച് യാത്രക്കാര്‍ സില്‍വര്‍ ലൈനിലേക്ക് മാറിയാലും പദ്ധതി പ്രായോഗികമല്ലെന്നാണ് റെയില്‍ ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍.

പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാനും റെയില്‍വെ ബോര്‍ഡ് കെ റെയിലിനോട് നിര്‍ദേശിച്ചു. 2020 ലെ നിരക്കിനെ അടിസ്ഥാനമാക്കിയാണ് കെ റെയില്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.

ഈ കണക്ക് പരിഷ്‌കരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് റെയില്‍ വെ ആവശ്യപ്പെട്ടിരിക്കുന്നത്. ദിനംപ്രതി 79, 000 യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ഇതും റെയില്‍ വെ മന്ത്രാലയം തള്ളിക്കളഞ്ഞു.

ഇക്കാര്യത്തിലും ഒരു പുനപരിശോധന വേണമെന്നാണ് റെയില്‍ വെ ആവശ്യപ്പെടുന്നത്. യാത്രക്കാരുടെ ശരിയായ എണ്ണവും നിരക്കും നിശ്ചയിച്ചാല്‍ മാത്രമെ പദ്ധതി പ്രായോഗികമാവുകയുള്ളു.

അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണമാവശ്യമാണെന്നും റെയില്‍ വെ പറഞ്ഞു.

Related Articles

Back to top button