കോവിഡ് പൂര്‍വ നിരക്കിലേക്ക് മാറാന്‍ റെയില്‍വേ; സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നത് പിന്‍വലിക്കും
NewsNationalTravel

കോവിഡ് പൂര്‍വ നിരക്കിലേക്ക് മാറാന്‍ റെയില്‍വേ; സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നത് പിന്‍വലിക്കും

ന്യൂഡല്‍ഹി: മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍ റെയില്‍വേ. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്.

ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സര്‍വീസ് സ്ഥിരം യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. സാധാരണ നമ്പറില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണല്‍ ഓഫീസര്‍മാര്‍ക്ക് വെള്ളിയാഴ്ച റെയില്‍വേ ബോര്‍ഡ് അയച്ച കത്തില്‍ അറിയിച്ചു. ഉത്തരവ് ഉടനടി നടപ്പാക്കാനാണ് നിര്‍ദേശമെങ്കിലും പഴയ സ്ഥിതിയിലേക്ക് മാറാന്‍ ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

സ്പെഷ്യല്‍ ട്രെയിനുകളായി സര്‍വീസ് നടത്തുമ്പോള്‍ ആദ്യ നമ്പര്‍ പൂജ്യത്തിലാണ് തുടങ്ങിയിരുന്നത്. ഇതും മാറും. വരും ദിവസങ്ങളില്‍ 1700ഓളം ട്രെയിനുകള്‍ക്ക് ഇതോടെ സ്പെഷ്യല്‍ ടാഗ് ഇല്ലാതാകും. സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ചത് വഴി റെയില്‍വേയ്ക്ക് 113 ശതമാനം വരുമാന വര്‍ദ്ധനയാണ് കൊവിഡ് കാലയളവില്‍ ഉണ്ടായത്. അതേ സമയം നിലവില്‍ സെക്കന്‍ഡ് ക്ലാസുകളിലടക്കം റിസര്‍വ് ചെയ്യുന്ന ട്രെയിനുകള്‍ മറ്റിളവുകള്‍ നല്‍കുന്നത് വരെ അതേ പടി നിലനില്‍ക്കുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്.

Related Articles

Post Your Comments

Back to top button