തൃശൂര്‍: നഗരത്തില്‍ പെയ്ത ചാറ്റല്‍ മഴ തൃശൂര്‍ പൂരം വെടിക്കെട്ടിനെ അനിശ്ചിതത്വത്തിലാക്കി. ഉച്ചയ്ക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയ്ക്കാണ് വെടിക്കെട്ട് തീരുമാനിച്ചിരുന്നത്. ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായിരുന്നു. പക്ഷേ, മഴ തുടരുകയാണെങ്കില്‍ വെടിക്കെട്ട് ഇന്നും മുടങ്ങാണ് സാധ്യത.
തൃശൂര്‍ നഗരത്തില്‍ മഴ ശക്തി പ്രാപിച്ചതായാണ് വിവരം. വെടിക്കെട്ടിനായി കുറ്റികള്‍ സ്ഥാപിച്ച് തിരിയിട്ടുകഴിഞ്ഞെങ്കിലും മഴ പെയ്തതിനാല്‍ മൂടിവച്ചിരിക്കുകയാണ്. മഴ അര മണിക്കൂറെങ്കിലും മാറിനിന്നാല്‍ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി കെ രാജന് പറഞ്ഞു.
വെടിക്കെട്ട് നാല് മണിക്ക് നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. മഴ മാറിനിന്നതോടെ വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments