നാലു ദിവസംകൂടി കനത്തമഴ തുടരും
KeralaNews

നാലു ദിവസംകൂടി കനത്തമഴ തുടരും

തിരുവനന്തപുരം: അടുത്ത നാലുദിവസംകൂടി കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരുന്ന 48 മണിക്കൂറില്‍ കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും തീരങ്ങളിവും ലക്ഷദ്വീപിന്റെ ചിലയിടങ്ങളിലും കാറ്റിന്റെ വേഗം 65 കിമീ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് ഒഴികെ ഞായറും തിങ്കളും യെല്ലോ വിഭാഗത്തിലുള്ള മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച സമാന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button