
തിരുവനന്തപുരം: വടക്കാന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കാസര്‍കോടും കണ്ണൂരുമാണ് മഴ ഏറ്റവും കനത്തിരിക്കുന്നത്. പലയിടത്തും പുഴ കരകവിഞ്ഞ് ഒഴുകാനുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തിരുവന്തപുരവും കൊല്ലവും ഒഴികെയുള്ള എട്ടുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറീസയ്ക്ക് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുമാണ് കാലവര്‍ഷക്കാറ്റിനെ ശക്തമാക്കുന്നത്.
ഇന്ന് ഉച്ചയ്ക്കുശേഷം വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറയുമെങ്കിലും ബുധനാഴ്ചയോടെ വീണ്ടും ശക്തിപ്രാപിക്കും. വലിയ തിലമാലകള്ക്ക് സാധ്യതയുള്ളതിനാല്‍ കടിലില്‍ പോകുന്നവര്‍ ജാഗ്രl പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
Post Your Comments