റബര്‍ വില കൂട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ സഹായിക്കാം; ബിജെപിക്ക് മുന്നറിയിപ്പുമായി തലശേരി ആര്‍ച്ച് ബിഷപ്പ്
NewsKeralaPolitics

റബര്‍ വില കൂട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ സഹായിക്കാം; ബിജെപിക്ക് മുന്നറിയിപ്പുമായി തലശേരി ആര്‍ച്ച് ബിഷപ്പ്

തലശേരി: കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബി. ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം.

കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.

Related Articles

Post Your Comments

Back to top button