രാഹുലിനെ അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്
NewsNationalPolitics

രാഹുലിനെ അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കണമെന്ന് പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്. രാജസ്ഥാന്‍ മന്ത്രി പി.എസ്. ഖചാരിയാവാസ് ഇക്കാര്യം സ്ഥിരീകരിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ മാസങ്ങളായി പല സംസ്ഥാനങ്ങളും കോണ്‍ഗ്രസ് സംഘടനകളും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. പുതുച്ചേരിയും ഹിമാചല്‍ പ്രദേശും അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പണം സെപ്തംബര്‍ 24നാണ് ആരംഭിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമേ ഉള്ളൂവെങ്കില്‍ അയാളെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കും. അതേസമയം ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.


2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുടൊണ്ടാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്.

Related Articles

Post Your Comments

Back to top button