CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNewsPoliticsTamizh nadu

തമിഴ്നാട്ടില്‍ അത്ഭുതം സംഭവിക്കില്ല, രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല, രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി.

ചെന്നൈ / രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് നടൻ രജനികാന്ത് പിൻമാറി. രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല. ആരോഗ്യകാരണ ങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നതായി രാജനി തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. വാക്ക് പാലിക്കാനാകാത്ത തിൽ കടുത്ത നിരാശയോടെയാണ് ഞാൻ ഈ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പറഞ്ഞിരിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനികാന്ത് വ്യക്തമാക്കുന്നു. രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കും. തന്‍റെ ആരോഗ്യനില, ദൈവത്തിൽ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നു. കടുത്ത നിരാശയോടെ രാഷ്ട്രീയപ്രവേശനത്തിൽ നിന്ന് പിൻമാറുന്നു വെന്നും, രജനി പ്രസ്താവനയിൽ പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് രജനി വിശദീകരിക്കുന്നത്. കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനികാന്തിനെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ ഷൂട്ടിങിനിടെയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കുമെന്നാണ് നേരത്തേ രജനി വ്യക്തമാക്കിയിരുന്നത്. ജനുവരിയില്‍ സജീവ പ്രവര്‍ത്തനം തുടങ്ങുമെന്നും തമിഴ്നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്നും രജനികാന്ത് പറഞ്ഞിരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button