രാജ്യത്ത് കോവിഡ് ബാധിതര്‍ 14 ലക്ഷം കവിഞ്ഞു, മരണം 32,700 ആയി.

രാജ്യത്ത് കോവിഡ് ബാധിതര്‍ 14 ലക്ഷം കവിഞ്ഞിരിക്കുകയാണ്. രാജ്യത്തെ കോവിഡ് മരണം 32,700 കടന്നു. ഈമാസം ഇതുവരെ എട്ടര ലക്ഷം രോഗികള്‍ ആണ് ഉണ്ടായത്. രണ്ടുദിവസത്തിനിടെ പുതുതായി ലക്ഷം രോഗികള്‍ ഉണ്ടായി. ജൂലൈയിലെ മരണം 15,300. വര്‍ധന 88 ശതമാനം. 24 മണിക്കൂറില്‍ 48,661 രോഗികള്‍. 705 മരണം. എന്നാൽ, സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം രോഗികള്‍ അരലക്ഷത്തിലേറെ. 24 മണിക്കൂറില്‍ രോഗമുക്തര്‍ 36,145. ആകെ രോഗമുക്തര്‍ 8,85,576. രോഗമുക്തിനിരക്ക് 63.92 ശതമാനം. ചികിത്സയിലുള്ളത് 4.68 ലക്ഷം പേര്‍.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 3.75 ലക്ഷം കടന്ന്. ഞായറാഴ്ച ഒമ്പതിനായിരത്തി അഞ്ഞൂറോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിലും കർണാടകയിലും കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഞായറാഴ്ച വൻവർധന ഉണ്ടായി.
മഹാരാഷ്ട്രയിൽ ഞായറാഴ്ച 9431 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. രോഗബാധിതരായ 267 പേർ കൂടി മരണപെട്ടു. സംസ്ഥാനത്ത് ഇതുവരെ 3,75,799 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,48,601 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച 6044 പേർകൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,13,238 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 56.74 ശതമാനമാണ്.
തമിഴ്‌നാട്ടില്‍ ഞായറാഴ്ച 6986 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേർ മരിച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. 85 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ തമിഴ്‌നാട്ടിലെ കൊവിഡ് മരണം 3494 ആയി ഉയർന്നിരിക്കുകയാണ്. തമിഴ്നാട്ടിൽ ഇതുവരെ 2,13,723 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ നിലവിൽ 53,703 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെയെണ്ണം 1,56,526 ആണ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു ദേശീയ ബാങ്കിന്റെ പ്രധാന ശാഖയിലെ 38 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബാങ്ക് സന്ദര്‍ശിച്ച ഉപഭോക്താക്കളോട് കൊവിഡ് പരിശോധനയ്ക്ക് സ്വമേധയ ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ബാങ്കിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

കർണാടകയിൽ ഞായറാഴ്ച 5199 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചു. 82 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,141 ആയി ഉയർന്നു. ആകെ മരണസംഖ്യ 1878 ആയിട്ടുണ്ടെന്നും കർണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച മാത്രം 2088 പേരാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 35,838 ആയി. 58,417 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
ആന്ധ്രാപ്രദേശിൽ ഞായറാഴ്ച 7627 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3041 പേർക്ക് 24 മണിക്കൂറിനിടെ രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 96,298 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 46,301 പേർക്ക് അസുഖം ഭേദമായപ്പോൾ 1041 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.