Kerala NewsLatest NewsNewsPolitics

ചൈനയെ വാനോളം പുകഴ്ത്തി രാമചന്ദ്രന്‍ പിള്ള

കോട്ടയം: ചൈനയെ വാനോളം പുകഴ്ത്തി സിപിഎം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ചൈന ലോകത്തുള്ള ദരിദ്രരുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുകയാണെന്നാണ് എസ്ആര്‍പി പറഞ്ഞത്. അമേരിക്കയുടെ മേധാവിത്വം ചോദ്യംചെയ്യാന്‍ കഴിയുംവിധം ചൈന കരുത്താര്‍ജിച്ചെന്നും ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കി. ഇന്ത്യയില്‍ ചൈനയ്‌ക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്നും ചൈന പക്ഷെ 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിട്ടുണ്ടെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കൊറോണ കാലത്ത് പല രാജ്യങ്ങളും വാക്സിന്‍ വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ ചൈനയും ക്യൂബയും സൗജന്യ വാക്സിന്‍ നല്‍കി മറ്റ് രാജ്യങ്ങളേയും സഹായിച്ചു.

ലോകത്ത് ആകെയുള്ള ദരിദ്രരെ ഇല്ലാതാക്കാന്‍ ചൈന ശ്രമിക്കുകയാണ്. എന്നാല്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരാണ്. ഗോമാതാവ് പരിശുദ്ധമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Related Articles

Back to top button