Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
സ്പ്രിംഗ്ളര്‍ ഇടപാട് അന്വേഷിക്കാൻ പുതിയ സമിതിയെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം സ്വീകാര്യമല്ലെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം / സ്പ്രിംഗ്ളര്‍ ഇടപാട് അന്വേഷിക്കാൻ പുതിയ സമിതിയെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം സ്വീകാര്യമല്ലെന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ സിവില്‍ ഏവിയേഷന്‍ സെക്ര ട്ടറി മാധവന് നായര്‍ ഉള്‍പ്പെട്ട സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുത രമായ പിഴവുകള്‍ ചൂണ്ടികാട്ടിയിരുന്നതാണ്. സര്‍ക്കാരിന്റെ ഈ തീരുമാനം സംശയാസ്പദമാണ്. ശിവശങ്കറിന്റെ തട്ടിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് സ്പ്രിംഗ്ളര്‍. ഈ തട്ടിക്കൂട്ട് സമിതിയെ കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു രമേഷ് ചെന്നിത്തല പത്തനം തിട്ടയില്‍ പറയുകയുണ്ടായി. ആദ്യ സമിതിയുടെ റിപ്പോർട്ട് സര്‍ക്കാര്‍ വാദങ്ങളെ പൊളിച്ചടുക്കുന്നതായതിനാലാണ് സര്‍ക്കാര്‍ പുതിയ സമിതിയെ നിയമിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.