ഹൈടെക് സ്കൂള്‍ പദ്ധതിക്കു പിന്നിലും സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം / ലൈഫ് മിഷന്‍ പദ്ധതിയിലെന്നപോലെ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായ ഹൈടെക് സ്കൂള്‍ പദ്ധതിക്കു പിന്നിലും സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നേരിട്ടു നടപ്പാക്കിയ ഹൈടെക് സ്കൂള്‍ പദ്ധതിയിലും കോടികളുടെ ക്രമക്കേട് നടന്നു. ശിവശങ്കറിനു പുറമെ മറ്റു ചില ഉന്നതര്‍ക്കും ക്രമക്കേടിൽ പങ്കുണ്ടെന്നും ഈ തട്ടിപ്പുകളെല്ലാം പുറത്തു കൊണ്ട് വരാന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ചെന്നിത്തല മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.
ഹൈടെക്ക് സ്കൂൾ പദ്ധതി ഉപയോഗിച്ച് സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസ് നിഷേപം സമാഹരിച്ചിട്ടുണ്ടെന്നാണ് ഇതിനകം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലൈഫ് മിഷന്‍ പദ്ധതി പോലെ ഹൈടെക് സ്‌കൂള്‍ നവീകരണ പദ്ധതിയേയും സ്വര്‍ണക്കടത്തിന് ചിലർ മറയാക്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസിന് സ്കൂള്‍ പദ്ധതിയിലും പങ്കുണ്ട്. സ്വര്‍ണക്കടത്തിനുള്ള സാമ്പത്തിക സമാഹരണത്തിന് സ്കൂള്‍ പദ്ധതിയുടെ ഭാഗമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പര്‍ച്ചേസ് സംബന്ധമായും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. വാങ്ങിക്കൂട്ടിയ കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാലാവധി പിന്നിട്ട ഇ വേസ്റ്റ് വിഭാഗത്തില്‍പ്പെട്ട ഉപകരണങ്ങ ളായിരുന്നു എന്നും ചെന്നിത്തല ആരോപിക്കുക യുണ്ടായി. ഹെടെക് സ്‌കൂള്‍ നവീകരണം, ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതി, പൊതു വിദ്യാഭ്യാ സ സംരക്ഷണയജ്ഞം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ വാങ്ങലുകളും ഇടപാടുകളും വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും വിധേയമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെ ട്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞതും ഇ-വേസ്റ്റ് കാറ്റഗറിയിൽ വരുന്ന ഉപകരണങ്ങളാണ് ഹൈടെക്ക് സ്കൂൾ പദ്ധതിയുടെ പേരിൽ വാങ്ങികൂട്ടിയത്. ഇതിനെ കുറിച്ച് തടസ്സവാദം ഉന്നയിച്ച ഫിനാൻസ് ഓഫിസറെ മറികടന്ന് ഐ.റ്റി സെക്രട്ടറി ശിവശങ്കർ അധ്യക്ഷനായ സമിതി തീരുമാനമെടു ക്കുകയാ യിരുന്നു. ശിവശങ്കര്‍ മാത്രമാണോ മറ്റ് ഉന്നതര്‍ക്ക് ഇക്കാര്യത്തിൽ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്ക ണമെന്നും, ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.