സ്വര്‍ണക്കടത്തില്‍ ബന്ധമുള്ള ഉന്നതനാരെന്ന് മുഖ്യമന്ത്രി പറയണമെന്ന് രമേശ് ചെന്നിത്തല.

കൊച്ചി / സ്വര്‍ണക്കടത്തില്‍ ബന്ധമുള്ള ഉന്നതനാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൊഴി കണ്ട് കോടതി ഞെട്ടിയെങ്കില്‍ ജനങ്ങള്‍ ബോധം കെട്ട് വീഴുമെന്നും, കോടതിയ്ക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴി യാണ് മുദ്രവച്ച കവറില്‍ കൊടുത്തതെന്ന് വ്യക്തമാക്കണ മെന്നും ചെന്നിത്തല പറഞ്ഞു. നയതന്ത്ര ചാനല്‍ വഴി റിവേഴ്‌സ് ഹവാലയ്ക്ക് ഈ ഉന്നതന്‍ സഹായിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത് ശരിയാണോ യെന്നത്തിനു മുഖ്യമന്ത്രി മറുപടി പറയണം. സ്വര്‍ണക്കള്ളക്കടത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് സംശയാതീതമായി തെളിയിക്ക പ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കണം’, ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിന് ബിജെപിയുമായി സഖ്യമെന്നത് പഴകിപ്പുളിച്ച ആരോപണമാണ്. മുഖ്യമന്ത്രി വര്‍ഗീയ പ്രചാരണം നടത്താന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഭാഷ ആര്‍എസ്എസിന്റെ ഭാഷയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗിനായിരിക്കും ആധിപത്യമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നത്. ആര്‍എസ്എസ് സംസാരിക്കുന്ന ഭാഷയിലാണ് വിജയരാഘവന്‍ സംസാരിക്കുന്നത്. ചെന്നിത്തല ആരോപിച്ചു.