Editor's ChoiceKerala NewsLatest NewsLocal NewsNationalNews

രമ്യ ഹരിദാസ് എം പി യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി

ന്യൂഡൽഹി / വനിതാ കോൺഗ്രസ് നേതാവും എംപിയുമായ രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം നൽകിയതായി റിപ്പോർട്ട്. രമ്യഹരിദാസിനെ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി ഒരു മലയാള വാർത്ത ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിൽ ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസിനെ കഴിഞ്ഞ വര്‍ഷം യൂത്ത് കോൺഗ്രസ് സെക്രട്ടറിയായി നിയമിച്ചിരുന്നു. എട്ടു മാസത്തിനു ശേഷമാണ് സംഘടനയുടെ ജനറൽ സെക്രട്ടറിയായി ഇപ്പോൾ സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളടക്കം രമ്യ ഹരിദാസിനെ അഭിനന്ദിച്ച രംഗത്തെത്തിയിട്ടുണ്ട്.

ആറു വര്‍ഷം മുൻപ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ നായിരിക്കെ ഡൽഹിയിൽ നടത്തിയ ടാലൻ്റ് ഹണ്ടിലായിരുന്നു രമ്യ ഹരിദാസിനെ തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 2015ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട അവർ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായിരുന്ന ആലത്തൂരിൽ പി കെ ബിജു എംപിയെ പരാജയപ്പെടുത്തി, ലോക്സഭയിലെത്തുകയായിരുന്നു. ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിൻ്റെ മുഖ്യപ്രവര്‍ത്തകയായിരുന്ന രമ്യ ഹരിദാസ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള ആദിവാസി, ദളിത് സമരങ്ങളിലും പങ്കെടുത്ത് ശ്രദ്ധ നേടിയിരുന്നു. കെഎസ്‍‍യുവിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന രമ്യ ഹരിദാസ് മഹിളാ കോൺഗ്രസ് നേതാവ് രാധയുടെയും പി ഹരിദാസിൻ്റെയും മകളാണ്. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിലടക്കം രമ്യ ഇതിനകം പങ്കെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button