'രഞ്ജിത്ത് വധക്കേസ് വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണം'; സുപ്രീം കോടതിയില്‍ ഹര്‍ജി
NewsKerala

‘രഞ്ജിത്ത് വധക്കേസ് വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണം’; സുപ്രീം കോടതിയില്‍ ഹര്‍ജി

ദില്ലി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിന്റെ വിചാരണ നടപടികൾ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതികൾ സുപ്രീംകോടതിയിൽ. ആലപ്പുഴ ജില്ലയിൽ നിന്നും എറണാകുളത്തേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യം. കേസിലെ പ്രതികളായ 15 എസ്ഡിപിഐ പ്രവര്‍ത്തകരാണ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കൊല്ലപെട്ട രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ആയിരുന്നു.

ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടർന്ന് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് ഹൈക്കോടതി കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് പതിനഞ്ച് പ്രതികളും സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ആലപ്പുഴ ജില്ലയിൽ തന്നെ തുടരുന്നത് നിയമസഹായം ലഭിക്കുന്നത് തടസ്സപ്പെടുത്തുമെന്നും ആലപ്പുഴ ബാറിലെ അഭിഭാഷകർ പ്രതികൾക്കായി ഹാജരാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമാണെന്നും പ്രതികൾ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button