രഞ്ജിത് ശ്രീനിവാസന്‍ വധം: സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
NewsKerala

രഞ്ജിത് ശ്രീനിവാസന്‍ വധം: സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍ കൊലക്കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് മാവേലിക്കര കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.

ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കി.

ഇതേത്തുടര്‍ന്നാണ് കോടതി മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കേസിലെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2021 ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് രഞ്ജിത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.

Related Articles

Post Your Comments

Back to top button