ബലാത്സംഗ കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി എല്‍ദോസ് കുന്നപ്പിള്ളിക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി
NewsKerala

ബലാത്സംഗ കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി എല്‍ദോസ് കുന്നപ്പിള്ളിക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സർക്കാരും പരാതിക്കാരിയും എതിർത്തിരുന്നെങ്കിലും, കോടതി രഹസ്യമൊഴി പരിശോധിക്കാൻ അനുമതി നൽകുകയായിരുന്നു. മുദ്രവെച്ച കവറിലാണ് രഹസ്യമൊഴി ഉള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കരുതെന്ന് പരാതിക്കാരിയും ആവശ്യപ്പെട്ടു.

ഇതോടെയാണ് കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ രഹസ്യമൊഴി പരിശോധിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ദിവസവും എൽദോസ് ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് കോടതി തിങ്കളാഴ്ച വരെ നീട്ടി.

Related Articles

Post Your Comments

Back to top button