പശുക്കൾക്ക് കൂട്ടത്തോടെ അപൂർവ്വ രോഗം ക്ഷീര കർഷകരെ ആശങ്കയിൽ
NewsKeralaLocal News

പശുക്കൾക്ക് കൂട്ടത്തോടെ അപൂർവ്വ രോഗം ക്ഷീര കർഷകരെ ആശങ്കയിൽ

കോഴിക്കോട് / വടകര മേഖലയിൽ പശുക്കൾക്ക് കൂട്ടത്തോടെ വരുന്ന അപൂർവ്വ രോഗം ക്ഷീര കർഷകരെ ആശങ്കയിലാക്കി. ചർമ്മ മുഴയെന്നറിയപ്പെടുന്ന ലംബി സ്കിൻ ഡിസീസ് ഈ മേഖലയിൽ നാന്നൂറിലേറെ പശുക്കൾക്ക് ബാധിച്ചിരിക്കുകയാണ്. മുയിപ്പോത്ത്, തോടന്നൂർ എളമ്പിലാട് പ്രദേശങ്ങളിലാണ് രോഗബാധ കൂടുതലായി കാണുന്നത്.

പശുക്കളുടെ ശരീരത്തിൽ വരുന്ന മുഴകൾ വൃണമായി മാറി മാറുകയും പണി വരുന്നതുമാണ് രോഗ ലക്ഷണം. രോഗബാധ ഉണ്ടാവുന്ന പശുക്കൾ ആഹാരമെടുക്കാതെ തളരുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. പാൽ തന്നുകൊണ്ടിരിക്കുന്ന പശുക്കളുടെ പാലിന്റെ അളവ് മൂന്നിലൊന്നായി കുറയുന്നു. പ്രത്യേക ചികിത്സയില്ലാത്ത രോഗത്തിന് ലക്ഷണം നോക്കിയുള്ള ചികിത്സയാണ് നടത്തുന്നതെന്നും വെറ്റിനറി അധികൃതർ ചെയ്തു വരുന്നത്. ഡോക്ടർമാർ പരിശോധിച്ച് മരുന്ന് നൽകുന്നുണ്ടെങ്കിലും കർഷകരുടെ ആശങ്ക അവസാനിക്കുന്നില്ല.

ലംബി സ്കിൻ ഡിസീസ് രോഗം നേരത്തെ വേളം പഞ്ചായത്തിലും കണ്ടിരുന്നു. അയാൾ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അറവ് മാടുകളിൽ നിന്നാണ് രോഗം പടരുന്നതെന്നാണ് കർഷകർ ഇക്കാര്യത്തിൽ ബലമായി സംശയിക്കുന്നത്. ജില്ലാ തലത്തിൽ പഠനം നടത്തി വെറ്റിനറി അധികൃതർ രോഗനിയന്ത്രണമാർഗം അടിയന്തിരമായി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

Related Articles

Post Your Comments

Back to top button