
വൃത്തി അടിസ്ഥാനമാക്കി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് റേറ്റിങ് വരുമെന്ന് ആരോഗ്യമന്ത്രി. ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിങ് ആപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹോട്ടലുകളുടെ ശുചിത്വം ആപ്പിലൂടെ ജനങ്ങള്‍ക്ക് റേറ്റിങ്ങിനു വിധേയമാക്കാന്‍ കഴിയും.
ഹോട്ടലുകളിൽനിന്ന് വിതരണം ചെയ്യുന്ന പാഴ്സലുകളിൽ ഭക്ഷണം വിതരണം ചെയ്ത സമയം രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു. എത്ര മണിക്കൂറിനകം ഭക്ഷണം ഉപയോഗിക്കാമെന്ന് സ്റ്റിക്കറിൽ രേഖപ്പെടുത്താൻ നിര്‍ദേശിക്കും. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കാനും തീരുമാനമായി.
ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിങ് ആപ്പ് പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹോട്ടലുകളുടെ ശുചിത്വം ആപ്പിലൂടെ ജനങ്ങള്‍ക്ക് റേറ്റിങ്ങിനു വിധേയമാക്കാന്‍ കഴിയും.
Post Your Comments