CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

രവീന്ദ്രന് വിഭവ സമൃദ്ധമായ ചോദ്യസദ്യയൊരുക്കി എൻഫോഴ്‌സ്‌മെന്റ് കാത്തിരിക്കുന്നു, ഇന്ന് നോട്ടീസ് നൽകും.

തിരുവനന്തപുരം / ഒരു കൂട്ടം ചോദ്യങ്ങളുടെ വിഭവങ്ങളുമായി എൻ ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈ വറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയും കാത്തിരിക്കുന്നു. വിഭവ സമൃദ്ധമായ ചോദ്യങ്ങളാണ് ഇക്കാര്യത്തിൽ രവീന്ദ്രനായി ഒരുക്കി വെച്ചാണ് ഇ ഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുന്നത്. ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ അഡീഷ ണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘമാണ് നോട്ടീസ് അയക്കുന്നത്.
സിഎം രവീന്ദ്രനെ വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യുമെന്നാണ് ഇതുവരെയുള്ള വിവരം. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ഒരൊറ്റ മൊഴികണ്ടു തന്നെ രവീന്ദ്ര നുള്ള പൂട്ട് ഇ ഡി യുടെ കൈയ്യിലുണ്ട്. സ്വപ്നയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യുക. സ്വർണക്കട ത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറി ന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലർക്കുകൂടി അറിവു ണ്ടായിരുന്നു സ്വപ്‌ന സുരേഷ് മൊഴി നൽകിയിരുന്നത്. ഇതിനിടെ ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റം സ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങ ൾക്കായുളള കോടതി ഇന്ന് വിധി പറയും. ശിവശങ്കറെ ഒരാഴ്ച കൂടി കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button