വീണ്ടും ആരോഗ്യപ്രശ്‍നം സി.എം.രവീന്ദ്രന്‍ ഒഴിഞ്ഞു മാറി, ഇഡിക്ക് മുന്‍പില്‍ ഹാജരാകില്ല

തിരുവനന്തപുരം /ആരോഗ്യ പ്രശ്നങ്ങളുടെ പേരുപറഞ്ഞു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ നിന്ന് വീണ്ടും ഒരു തവണ കൂടി ഒഴിഞ്ഞു മാറി. രവീന്ദ്രനോട് ചില രേഖകളുമായി ഇന്ന് ഹാജരാകാൻ ഇ ഡി ആവശ്യപെട്ടിരുന്നതാണ്. ആരോഗ്യ പരിശോധനയുള്ളതിനാൽ പരിശോധനയ്ക്കായി ആശുപത്രിയില്‍ പോകണമെന്നും, ഹാജരാകാൻ രണ്ട് ദിവസത്തെ സമയം വേണമെന്നും ആവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മെയില്‍ അയക്കുകയായിരുന്നു.
കൂടുതല്‍ രേഖകളുമായി സി. എം. രവീന്ദ്രനോട് തിങ്കളാഴ്ച ഹാജരാകാനാണ് ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടുദിവസം 26 മണിക്കൂറോളം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. പല ചോദ്യങ്ങള്‍ക്കും സി. എം. രവീന്ദ്രന്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന
ആക്ഷേപം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ള സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിൽ നിന്ന് രവീന്ദ്രൻ വീണ്ടും ഒഴിഞ്ഞു മാറുന്നത്.