എല്ലാ ബാങ്കുകളിലും കാര്‍ഡ് രഹിത ഇടപാട് നിര്‍ബന്ധിതമാക്കി ആര്‍ബിഐ
NewsNationalBusiness

എല്ലാ ബാങ്കുകളിലും കാര്‍ഡ് രഹിത ഇടപാട് നിര്‍ബന്ധിതമാക്കി ആര്‍ബിഐ

മുംബൈ: എല്ലാ ബാങ്കുകളിലും കാര്‍ഡ് രഹിത ഇടപാടുകള്‍ നിര്‍ബന്ധിതമാക്കി ആര്‍ബിഐ. യുപിഐ മുഖേനയായിരിയ്ക്കും കാര്‍ഡ് രഹിത ഇടപാടുകള്‍ നടക്കുകയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് വ്യക്തമാക്കി. കാര്‍ഡ് സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് തുടങ്ങിയ സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണിത്.

യുപിഐ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്ന എല്ലാ എടിഎമ്മുകളിലും കാര്‍ഡ് രഹിത ഇടപാടുകള്‍ നടത്താന്‍ ആര്‍ബിഐ ഗവര്‍ണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ബിഐ നിയന്ത്രിത സ്ഥാപനമായ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു പേയ്മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ. രണ്ട് പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ തത്ക്ഷണം തന്നെ പണം കൈമാറാന്‍ യുപിഐ മുഖാന്തരം സാധിക്കുന്നു.

എടിഎമ്മുകളിലൂടെ കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം നിലവില്‍ ചില ബാങ്കുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലേക്കും എടിഎം നെറ്റ്വര്‍ക്കുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണ് ആര്‍ബിഐ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയാണ് നിലവില്‍ കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കിയ ബാങ്കുകള്‍.

Related Articles

Post Your Comments

Back to top button