റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയര്‍ത്തി
NewsNationalBusiness

റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയര്‍ത്തി

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി.

മുഖ്യപലിശനിരക്കായ റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.

റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ പണ വായ്പ അവലോകന യോഗങ്ങളിലും മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പ് നിരക്ക് ഏഴ് ശതമാനത്തിന് മുകളില്‍ തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും മുഖ്യപലിശനിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

Related Articles

Post Your Comments

Back to top button