റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ്നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത
KeralaNews

റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ്നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് നിര്‍വചനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാര്‍ട്ട്‌മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടില്‍ കുറവാണെങ്കില്‍ പോലും വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ച.മീറ്ററില്‍ കൂടുതലാണെങ്കില്‍ അത് റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അതു പോലെ വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ച.മീറ്ററില്‍ കുറവാണെങ്കില്‍ പോലും അതിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം എട്ടില്‍ കൂടുതലാണെങ്കില്‍ അത് റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അവ നിര്‍ബന്ധമായും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഉത്തരവ്. ഇതില്‍ വീഴ്ച വരുത്തുന്ന പ്രൊമോട്ടര്‍മാര്‍ക്കെതിരേ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം 2016 ലെ സെക്ഷന്‍ 59 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. നിയമത്തിന്റെ സെക്ഷന്‍ 3(2)(a) യിലാണ് പരമാവധി വിസ്തൃതിയും യൂണിറ്റുകളുടെ എണ്ണവും സംബന്ധിച്ച് പ്രതിപാദിക്കുന്നത്. ഈ പരിധിയെപ്പറ്റി ചില പ്രോമോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനിന്ന സാഹചര്യത്തിലാണ് അതോറിറ്റി പുതിയ ഉത്തരവിറക്കിയത്.

Related Articles

Post Your Comments

Back to top button