കോൺഗ്രസിൽ കലാപം,വിഴുപ്പിന്റെ കൊഴുപ്പു കൊണ്ടുള്ള കേളികൊട്ട്. അധികാര കസേരകൾ അടുത്തെത്തിയെന്ന തോന്നൽ അധികാര മോഹികളുടെ അഭിനിവേശം കൂട്ടിയിരിക്കുന്നു.

കോൺഗ്രസിനുള്ളിൽ വിഴുപ്പിന്റെ കൊഴുപ്പു കൊണ്ടുള്ള കേളികൊട്ട്. അധികാര കസേരകൾ അടുത്തെത്തിയെന്ന തോന്നൽ അധികാര മോഹികളുടെ അഭിനിവേശം കൂട്ടിയിരിക്കുകയാണ്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്റെയും കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്റെയും രാജി, പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്ത് കൊണ്ട് വന്നിരിക്കുന്നു. ബെന്നി ബെഹ്‌നാന്റെയും കെ. മുരളീധരന്റെയും രാജി കൾ ഉണ്ടാക്കിയ അസ്വാസ്ഥ്യങ്ങളിൽ വിമര്‍ശനവുമായി മുസ്‌ലിം ലീഗുള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉന്നയിച്ചു തുടങ്ങി. ദേശീയ തലത്തിൽ പോലും കോൺഗ്രസിന്റെ സമയം ശരിയല്ലെന്ന മട്ടിൽ മുരളീധരന്റെ വിമർശനവും വന്നിരിക്കുന്നു.
ബെന്നി ബെഹ്‌നാന്റെയും കെ. മുരളീധരന്റെയും നാടകീയ രാജിയില്‍ ലീഗുള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കടുത്ത വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു.അസ്സമായതായി പോയി ഇതെന്നാണ് ലീഗ് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ഭിന്നത മുന്നണിയെ ബാധിക്കുമെന്നും ഘടകകക്ഷികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. വിഷയത്തില്‍ ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന രണ്ട് നേതാക്കള്‍ നാടകീയമായി സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭ രംഗത്ത് നില്‍ക്കെയുള്ള നേതാക്കളുടെ രാജി യുഡിഎഫിന്
കനത്ത തിരിച്ചടിയാവും നൽകുക. മുന്നണിയിലെ ഘടകക്ഷികളോട് ആലോചിക്കാതെയുള്ള തീരുമാനത്തില്‍ മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് ഇക്കാര്യത്തിൽ കടുത്ത അമര്‍ഷമുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലീഗ് അറിയിച്ചു കഴിഞ്ഞു.
കണ്‍വീനറുടെ നാടകീയ രാജി രംഗം വഷളാക്കിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികള്‍ക്ക് അനാവശ്യമായി നല്‍കിയ ഒരു ആയുധമായി ഈ പ്രവര്‍ത്തി മാറിയെന്നാണ് ഇതേ പറ്റി ഘടകകക്ഷികള്‍ കുറ്റപ്പെടുത്തുന്നത്.
ബെന്നി ബഹനാന്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതിന് പിറകെ പ്രചാരണ സമിതി ഭാരവാഹിത്വത്തില്‍ നിന്നും കെ മുരളധീരനും രാജി പ്രഖ്യാപിക്കുകയായിരുന്നു. സര്‍ക്കാറിനെതിരായ സമരങ്ങളില്‍ നിന്ന് ശ്രദ്ധ വീണ്ടും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്കായി എന്ന സ്ഥിതിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
നേരത്തെ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നിരുന്നു. കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പൂര്‍ണചുമതല മുസ്‌ലിം ലീഗ് കുഞ്ഞാലിക്കുട്ടിക്ക് നല്‍കി തെരഞ്ഞെടുപ്പുകളെ നേരിടാന്‍ തയ്യാറാകുന്നതിനിടയിലാണ് കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത ശക്തമായിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെന്നി ബെഹ്‌നാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെ.പി.സി.സിയിൽ നേരത്തെ ഉണ്ടായിരുന്നു.എന്നാല്‍ എം.പിയായതിന് ശേഷവും സ്ഥാനമൊഴിയാന്‍ ബെന്നി വിമുഖത കാണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെതിരെ കെ.പി.സി.സി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജി ഉണ്ടാവുന്നത്.
അതേസമയം, പാര്‍ട്ടി പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അതൊന്നും തുറന്നു പറയാതിരുന്നത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാതിരിക്കാനാണെന്നാണ് രാജിക്കാര്യം അറിയിച്ചു കൊണ്ട് മുരളീധരന്‍ പറഞ്ഞത്. ഞാന്‍ ഇതിന് മുന്‍പ് ഇരുന്ന സ്ഥാനവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രചാരണ സമിതി അധ്യക്ഷന്‍ എന്നത് അത്രവലിയ സ്ഥാനമൊന്നുമല്ലെന്നും, പാര്‍ട്ടി അഖിലേന്ത്യ തലത്തിലുള്‍പ്പെടെ വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുരളീധരന്‍ പറയുകയുണ്ടായി.
”ഞങ്ങള്‍ ഇല്ലെങ്കിലും യു.ഡി.എഫ് ജയിക്കും. ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത് ദല്‍ഹിയിലെ കാര്യങ്ങള്‍ നോക്കാനാണ്. യു.ഡി.എഫിനകത്ത് നേതാക്കള്‍ക്ക് ഒരു ക്ഷാമവുമില്ല. കെ.മുരളീധരന്‍ മാറിയാല്‍ ആയിരം മുരളീധരന്‍മാര്‍ വേറെയും ഉണ്ടാകും. അതൊന്നും പാര്‍ട്ടിയുടെ കെട്ടുറപ്പിനേയോ യു.ഡി.എഫിന്റെ വിജയ സാധ്യതയേയോ ബാധിക്കില്ല.
പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഒരു വിഴുപ്പ് അലക്കുന്ന സാഹചര്യത്തിലേക്ക് പോകണമെന്ന് ഞാന്‍ താത്പര്യപ്പെടുന്നില്ല. മുരളീധരൻ പറയുന്നു.