തീവ്രസംഘടനകള്‍ക്ക് പോലീസ് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാര്‍ക്കെതിരെ അന്വേഷത്തിന് ശുപാര്‍ശ
NewsKeralaPoliticsNationalCrime

തീവ്രസംഘടനകള്‍ക്ക് പോലീസ് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാര്‍ക്കെതിരെ അന്വേഷത്തിന് ശുപാര്‍ശ

ഇടുക്കി: മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാര്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ. സംഭവത്തില്‍ മൂന്നാര്‍ ഡിവൈഎസ്പി നല്‍കി റിപ്പോര്‍ട്ടിലാണ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.

സ്റ്റേഷനിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് ഇവര്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നി സംഘടനകള്‍ക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവരുടെ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. ഇവരുടെ ഫോണില്‍ നിന്നും കേസ് സംബന്ധിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ കുറ്റാരോപിതനായ ഒരു ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആറുമാസം മുമ്പ്, സമാനരീതിയില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് മതതീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ പി കെ അനസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. പൊലീസ് ഡാറ്റാ ബേസില്‍ നിന്ന് ആര്‍എസ്എസുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നതായിരുന്നു കണ്ടെത്തല്‍.

Related Articles

Post Your Comments

Back to top button