പ്രധാനമന്ത്രിയുടെ സുരക്ഷ പരിഷ്‌കരിക്കണമന്ന് ശിപാര്‍ശ
NewsNational

പ്രധാനമന്ത്രിയുടെ സുരക്ഷ പരിഷ്‌കരിക്കണമന്ന് ശിപാര്‍ശ

ന്യൂഡല്‍ഹി: പ്രധാമന്ത്രിയുടെ സുരക്ഷയ്ക്കുള്ള ‘ബ്ലൂ ബുക്ക്’ പരിഷ്‌ക്കരിക്കണമെന്ന് ശിപാര്‍ശ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാപ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷാവീഴ്ച സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. സുപ്രീം കോടതിയാണ് സമിതിയെ നിയോഗിച്ചിരുന്നത്.

സുപ്രീം കോടതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം തുടര്‍ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിന് കൈമാറി. പ്രധാനമന്ത്രി എത്തുമെന്ന് രണ്ടുമണിക്കൂര്‍ മുമ്പ് അറിയിച്ചിട്ടു ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എഎസ്പിക്ക് കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടയുകയും 20 മിനിറ്റോളം വാഹനം റോഡില്‍ നിര്‍ത്തിയിടേണ്ടിവരികയും ചെയ്തിരുന്നു.

സംഭവത്തില്‍ സുപ്രീം കോടതിയില്‍ ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സമിതിയെ നിയമിച്ചിരുന്നത്. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍, ചണ്ഡീഗഡ് ഡിജിപി, പഞ്ചാബ് എഡിജിപി (സുരക്ഷാ വിഭാഗം), പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവരും അന്വേഷണ സമിതിയിലുണ്ടായിരുന്നു.

Related Articles

Post Your Comments

Back to top button