
പത്തനംതിട്ട : ഉറക്കമില്ലായ്മയ്ക്ക് മരുന്നു കഴിക്കുന്ന യുവതി ഉറങ്ങാൻ സമ്മതിക്കാഞ്ഞത് മൂലം കൂടെയുണ്ടായിരുന്ന ആളെ തലയ്ക്ക് അടിച്ചു കൊന്നു.
നെടുവത്തൂർ സ്വദേശി ശശിധരൻ (50)നെയാണ് കൂടൽ സ്വദേശി രജനി കൊലപ്പെടുത്തിയത്.
ഭർത്താവ് ഉപേക്ഷിച്ച രജനിയും മകനുമൊപ്പം ആറ് മാസം മുൻപാണ് ശശിധരൻ താമസിക്കാനെത്തിയത്.
ഉറക്കമില്ലായ്മയ്ക്ക് മരുന്നു കഴിക്കുന്ന രജനി കഴിഞ്ഞ ദിവസം പകല്‍ ഉറങ്ങുമ്പോള്‍ മദ്യപിച്ചെത്തിയ ശശിധരന് കടന്നു പിടിച്ചു.
ഇതോടെ രജനി കമ്പിവടി കൊണ്ട് പലവട്ടം തലയ്ക്കടിച്ചു. രജനിയുടെ മകന് അറിയിച്ചത് അനുസരിച്ച് നാട്ടുകാരെത്തി ശശിധരനെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലുമെത്തിച്ചു.
ചികില്‍സയിലിരിക്കെയായിരുന്നു മരണം. രജനിയുടെ അറസ്റ്റ് വൈകിട്ടോടെ പൊലീസ് രേഖപ്പെടുത്തി.
Post Your Comments