സർക്കാർ വി.ഐ.പി പരിഗണനയില്ല, കർട്ടനും കൂളിംഗ് ഫിലിമും ഉപയോഗിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കും.
NewsKeralaNationalLocal NewsCrime

സർക്കാർ വി.ഐ.പി പരിഗണനയില്ല, കർട്ടനും കൂളിംഗ് ഫിലിമും ഉപയോഗിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കും.

തിരുവനന്തപുരം/ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ സ്ക്രീൻ പദ്ധതി ജനുവരി 17 മുതൽ ആരംഭിക്കും. കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ കര്‍ശന നടപടി എടുക്കുക എന്നതാണ് ഓപ്പറേഷൻ സ്ക്രീൻ പരിപാടി.

സർക്കാർ വാഹനങ്ങൾ എന്നോ, വി.ഐ.പി വാഹനങ്ങൾ എന്നോ ഒരു പരിഗണനയും ഇല്ലാതെയായിരിക്കും നടപടി. കർട്ടനും കൂളിംഗ് ഫിലിം ഒഴിവാക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉടനടി റദ്ദാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ കർശന ഉത്തരവിറക്കി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നു എടുത്ത് പറഞ്ഞിട്ടുണ്ട്.

Related Articles

Post Your Comments

Back to top button