ദുരിത ഭൂമിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം
KeralaNewsLocal News

ദുരിത ഭൂമിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം

കണ്ണൂര്‍: കോളയാട് പഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ ദുരിതമനുഭവിച്ച ചെക്യോരി കോളനിവാസികളെ വേക്കളം യുപിസ്‌കൂള്‍ ക്യാമ്പില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ.സി. മുഹമ്മദ് ഫൈസല്‍, സി.ജി. തങ്കച്ചന്‍, എം.ജെ. പാപ്പച്ചന്‍ മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കാഞ്ഞിരോളി രാഘവന്‍ മാസ്റ്റര്‍, സാജന്‍ ചെറിയാന്‍, ഭാര്‍ഗവന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കന്മാര്‍ ഒപ്പം ഉണ്ടായിരുന്നു.

ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തര ധനസഹായവും, നാളിതുവരെയായി പട്ടയം ലഭ്യമല്ലാത്ത ആളുകള്‍ക്ക് അടിയന്തിരമായി പട്ടയം ലഭ്യമാകാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വീട് പൂര്‍ണ്ണമായി നഷ്ടപ്പെട്ടവരെയും, ഭാഗികമായി തകര്‍ന്നവരെയും ഉടന്‍ തന്നെ പുനരധിവസിപ്പിക്കണമെന്നും, ദുരിതമനുഭവിക്കുന്നവരെ കക്ഷി രാഷട്രീയ ഭേദമന്യേ മുഴുവനാളുകളും സഹായിക്കണമെന്നും ഡിസിസി പ്രിസിഡന്റ് ആവശ്യപ്പെട്ടു.

Related Articles

Post Your Comments

Back to top button