രമ്യ ഹരിദാസിനെ വെഞ്ഞാറമൂട്ടിൽ തടഞ്ഞു ; കാറിൽ കരിങ്കൊടി കെട്ടി

ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞതായി പരാതി.വാഹനത്തിൽ കരിങ്കൊടി കൊട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വെച്ചാണ് സംഭവം നടന്നത്.
തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിക്ക് പോകുമ്ബോൾ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കാറിന്റെ മുൻസീറ്റിലായിരുന്നു താൻ. സിപിഎം പ്രവർത്തകർ തടഞ്ഞതോടെ വാഹനം നിർത്തി. ഇതിനിടെ ഒന്നുരണ്ടുപേർ വാഹനത്തിൽ ഇടിക്കുകയും, വാഹനത്തിൽ കരിങ്കൊടി കെട്ടുകയുമായിരുന്നു.
കോൺഗ്രസുകാർ ആരും ഇതുവഴി പോകേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പിന്നാലെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യ ഹരിദാസ് പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം വെച്ചായിരുന്നു സംഭവം. വിവരം അറിഞ്ഞ് പൊലീസ് എത്തി പ്രവർത്തകരെ മാറ്റിയാണ് എംപിയുടെ വാഹനം കടത്തിവിട്ടത്.