പനാജി: ഗോവയിലെ പ്രശസ്തമായ തുറമുഖ നഗരവും വിനോദ സഞ്ചാര കേന്ദ്രവുമാണ് വാസ്കോ. 1498 ല്‍ കടല്‍ മാര്‍ഗ്ഗം ഇന്ത്യയിലേക്കുളള പ്രവേശനം കണ്ടെത്തിയതിന്റെ ബഹുമതി വാസ്ക്കോഡഗാമക്കാണ്. പോര്‍ച്ചുഗലില്‍ നിന്നും കടലിലൂടെ കപ്പലില്‍ ഇന്നത്തെ വാസ്ക്കോയിലാണ് വാസ്ക്കോഡഗാമയും സംഘവും എത്തിച്ചേര്‍ന്നത്. ഗാമ വരുന്നതിന് മുമ്പ് ഈ തുറമുഖ നഗരത്തിന്റെ പേര് സംഭാജി നഗര്‍ എന്നായിരുന്നുവെന്ന് ചില രേഖകള്‍ സഹിതം ഹൈന്ദവ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാസ്ക്കോ നഗരത്തിന്റെ പേര് മാറ്റാനുളള അജണ്ടയുമായി ഹിന്ദുരക്ഷാ മഹാ അഘാഡിയുടെ തലവന്‍ സുഭാഷ് വെലിങ്കര് രംഗത്ത് വന്നിരിക്കയാണ്.
ബി.ജെ.പി. കേന്ദ്രത്തിലും ഗോവയിലും ബി.ജെ.പി. അധികാരത്തിലിരിക്കുന്നതിനാല്‍ എത്രയും വേഗം വാസ്ക്കോയെ സംഭാജി നഗര്‍ എന്ന് പു:നര് നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോടും ഇക്കാര്യം വെലിങ്കര് ആവശ്യപ്പെട്ടു കഴിഞ്ഞു. 15 ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസുകാരനായ വാസ്ക്കോഡഗാമയുടെ പേരിലുള്ള ഈ തുറമുഖം ഒരു കാലത്ത് സംഭാജി നഗര്‍ എന്ന് അറിയപ്പെട്ടിരുന്നു. വാസ്ക്കോഡഗാമ കൊളളക്കാരനായിരുന്നു. സംഭാജി നഗര്‍ എന്ന പേര് വാസ്ക്കോ മുനിസിപ്പാലിറ്റി രേഖകളിലുമുണ്ട്. വാസ്ക്കോ മുനിസിപ്പാലിറ്റിയുടെ പേര് തന്നെ മര്‍ഗോവ എന്നായിരുന്നു. പോസ്റ്റാഫീസിന്റെ പേരും ഇതു തന്നെ.
പിന്നെ എങ്ങിനെയാണ് വാസ്ക്കോ എന്ന പേര് മാറിയത്. സംഭാജി മഹാരാജിന്റെ നേതൃത്വത്തില്‍ മുമ്പ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധം ചെയ്തിരുന്നു. അതിലൂടെ മര്ഗോവയുടെ നിയന്ത്രണം വിടാന്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. സംഭാജി മഹാരാജായുടെ നേതൃത്വത്തില്‍ സൈനികര്‍ ഒരു മാസത്തോളം ഗോവയില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടിയിരുന്നു. ഇതിന് ചരിത്ര പ്രാധാന്യമുണ്ട്. വെലിങ്കര് പറയുന്നു. എന്നാല്‍ വാസ്ക്കോഡഗാമ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും കൊള്ളയടിച്ച ആളാണ്. വാസ്ക്കോയുടെ പേര് മാറ്റം സംബന്ധിച്ച് സര്‍ക്കാറില്‍ നിവേദനം നല്‍കിയിട്ടുണ്ട്. പു:നര് നാമകരണം എത്രയും വേഗം നടപ്പാക്കണമെന്ന് വെലിങ്കര് ആവശ്യപ്പെട്ടു.
Post Your Comments