റിപ്പബ്ലിക് ദിനപരേഡ്: കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി
NewsNational

റിപ്പബ്ലിക് ദിനപരേഡ്: കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി

ബെംഗളൂരു: റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. പരേഡില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് ആദ്യം അനുമതി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിദ്ധരാമയ്യ നേരത്തെ അറിയിച്ചിരുന്നു.

‘നാരീശക്തി’ എന്ന ആശയമാണ് കർണാടകയുടെ നിശ്ചലദൃശ്യത്തിന് ഉപയോഗിക്കുന്നത്. തുടർച്ചയായി 14 ആം വർഷമാണ് കര്‍ണാടക നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത് റെക്കോഡാണ്. പ്രതിപക്ഷം ബിജെപി സര്‍ക്കാരിന് എതിരെ ഇത് ശക്തമായ ആയുധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധമന്ത്രാലയം കര്‍ണാടകയുടെ ടാബ്ലോ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ച്ചയായി 14ാം വര്‍ഷമാണ് കര്‍ണാടക നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത്.

Related Articles

Post Your Comments

Back to top button