യുഎസില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം ജോ ബൈഡന് കനത്ത തിരിച്ചടി
NewsWorld

യുഎസില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം ജോ ബൈഡന് കനത്ത തിരിച്ചടി

വാഷിംഗ്ടണ്‍: യുഎസില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം ജോ ബൈഡന് കനത്ത തിരിച്ചടി. യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡന് കനത്ത തിരിച്ചടി. ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തള്ളി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 435 അംഗ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 77 സീറ്റുകളില്‍ മാത്രം മുന്നിട്ടു നില്‍ക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 137 സീറ്റുകളില്‍ കൃത്യമായ ഭൂരിപക്ഷത്തോടെ മുന്നിട്ടു നില്‍ക്കുന്നു.

ആദ്യഫല സൂചനകള്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിയ മുന്‍തൂക്കം നേടുമെന്നാണ് സൂചനകള്‍. 100 അംഗ സെനറ്റില്‍ 35 ഇടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിലവില്‍ ഇരു പാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണ് മത്സരം. കൂടാതെ 36 സംസ്ഥാന ഗവര്‍ണര്‍മാരുടെ തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നേറുകയാണ്. ജോ ബൈഡന്‍ പ്രസിഡന്റായ ശേഷം ഭരണനയങ്ങളോടുള്ള ജനങ്ങളോടുള്ള പ്രതികരണം ഈ തെരഞ്ഞടുപ്പില്‍ വിലയിരുത്തം. അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതും ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്ന രൂക്ഷമായ പണപ്പെരുപ്പവുമായിരുന്നു ബൈഡനെതിരെയുള്ള തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയങ്ങള്‍. ഉച്ചയോടെ അന്തിമ ഫലങ്ങള്‍ പുറത്തുവന്നേക്കും.

Related Articles

Post Your Comments

Back to top button