അമര്‍നാഥില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; തിരച്ചിലിന് ഡ്രോണ്‍, റെഡാര്‍ സംവിധാനങ്ങള്‍
NewsNational

അമര്‍നാഥില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; തിരച്ചിലിന് ഡ്രോണ്‍, റെഡാര്‍ സംവിധാനങ്ങള്‍

ശ്രീനഗര്‍: അമര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായി മൂന്നുദിനം പിന്നിടുമ്പോഴും കാണാതായവര്‍ക്കായുള്ളി തിരച്ചില്‍ തുടരുന്നു. ഡ്രോണുകളും ഹെലികോട്പ്ടറുകളും ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. പരിക്കേറ്റ 109 പേരെ വ്യോമമാര്‍ഗം രക്ഷപെടുത്തി. പുതിയതായി ആരുടെയും മൃതദേഹം ലഭിച്ചിട്ടില്ലെന്ന് കരസേന ഏറ്റുമൊടുവില്‍ പങ്കുവച്ച വിവരത്തില്‍ അറിയിച്ചു.

41 പെരെയാണ് കണ്ടെത്താനുള്ളതെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന കണക്ക്. എന്നാല്‍ ഇതില്‍ ചിലരെ കണ്ടെത്തിയതായി സിആര്‍പിഎഫ് ഇന്നലെ വ്യക്തമാക്കി. ഇനിയെത്ര പേരെക്കൂടി കണ്ടെത്താനുണ്ടെന്നതു സംബന്ധിച്ച പുതിയ കണക്ക് പുറത്തുവിട്ടിട്ടില്ല. പകല്‍സമയത്തെ ചൂടില്‍ പ്രളയത്തിലൂടെ ഒഴുകിയെത്തിയ ചെളി അടിഞ്ഞ് ഖരരൂപത്തിലേക്ക് മാറുന്നത് തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.

അതിനാല്‍ മണ്ണിനടിയില്‍ മൃതദേഹമുണ്ടെങ്കില്‍പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ഇത് മറികടക്കാനാണ് റെഡാര്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ രണ്ട് ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചു. 16 പേരാണ് അപകടത്തില്‍ മരിച്ചത്.

Related Articles

Post Your Comments

Back to top button