
തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പ്പറേഷനെതിരായ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിയില്‍ പ്രതികരിച്ച് തദ്ദേശകാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ കേരളത്തെ മുമ്പ് ഹരിത ട്രൈബ്യൂണല്‍ പ്രശംസിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും കോടികള്‍ പിഴ ചുമത്തിയപ്പോള്‍ കേരളത്തെ ഒഴിവാക്കിയിരുന്നതാണ്. ഇപ്പോഴത്തെ ഉത്തരവിനെ ഗൗരവമായി കാണുന്നുണ്ടെന്നും ബ്രഹ്‌മപുരം വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments