പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും
KeralaNews

പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും

പാലക്കാട്: ഇന്നലെ തകരാറിലായ പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും. ഡാമിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് അനിയന്ത്രിതമായി വെള്ളം പുറത്തേക്കൊഴുകുകയായിരുന്നു. നിലവില്‍ രണ്ടാമത്തെ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരും.

ഡാം തമിഴ്നാടിന്റെ നിയന്ത്രണത്തിലായതിനാല്‍ തമിഴ്നാട് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറമ്പിക്കുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പണി പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം വേണമെന്നും നിലവില്‍ രണ്ടു മൂന്ന് ദിവസം കൂടി വെള്ളം ഒഴിക്കിക്കളയേണ്ടിവരുമെന്നും തമിഴ്നാട് വ്യക്തമാക്കി. എന്നാല്‍ വെള്ളം കടലിലേക്ക് ഒഴുക്കിക്കളയുന്നതില്‍ പ്രയാസമുണ്ടെന്നാണ് തമിഴിനാട് മന്ത്രി ദുരൈ മുരുകന്റെ പ്രതികരണം.

ജലനിരപ്പ് ഷട്ടര്‍ ലെവലിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ മറ്റ് രണ്ടു ഷട്ടറുകള്‍ 30 സെന്റിമീറ്ററാക്കി ഉയര്‍ത്തി. ജലനിരപ്പ് 24 അടി കൂടി താഴ്ന്നാല്‍ മാത്രമേ തകര്‍ന്ന ഷട്ടറിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയൂ.

Related Articles

Post Your Comments

Back to top button