സര്‍വകലാശാല നിയമ ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യം, ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാറിന്റെ അപ്രതീക്ഷിത നീക്കം
NewsKeralaPolitics

സര്‍വകലാശാല നിയമ ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യം, ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാറിന്റെ അപ്രതീക്ഷിത നീക്കം

തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാകുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി സര്‍ക്കാര്‍. ഇന്നലെ രാത്രി ചേര്‍ന്ന സബ്ജക്ട് കമ്മിറ്റിയില്‍ സര്‍വകലാശാല നിയമ ഭേദഗതി ബില്ലിന് ഓഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി. ഓഗസ്റ്റ് അഞ്ചിനാണ് കേരള സര്‍വകലാശാല വിസിയെ തീരുമാനിക്കാന്‍ ഗവര്‍ണര്‍ സെര്‍ച് കമ്മിറ്റി രുപീകരിച്ചത്. ഈ കമ്മിറ്റിയെ മറി കടക്കാനും ഗവര്‍ണറുടെ ഇടപെടലുകളെ ദുര്‍ബലമാക്കാനുമാണ് സര്‍ക്കാറിന്റെ പുതിയ ഭേദഗതി.

നിയമസഭ ബില്‍ പാസാക്കുമ്പോള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ നിയമത്തിന് പ്രാബല്യം നല്‍കുന്നതോടെ ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മറ്റി അപ്രസക്തമാകും. ഗവര്‍ണര്‍ നിര്‍മിച്ച് സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഇത് വരെ കേരള സര്‍വകലാശാല നോമിനിയെ നല്‍കിയിരുന്നില്ല. നിലവില്‍ ഒരു യുജിസി പ്രതിനിധി, ഒരു ഗവര്‍ണറുടെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്ന രീതിയിലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നത്. കേരള വിസിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് നിയമന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് തടയുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സെര്‍ച്ച് കമ്മിറ്റിയില്‍ പുതുതായി രണ്ട് പേരെ കൂടി ഉള്‍പ്പെടുത്തുന്ന ഭേഗദതി കഴിഞ്ഞ ദിവസം കൊണ്ടുവന്നിരുന്നു. പുതുതായി ചേര്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാകും കണ്‍വീനര്‍. എന്നാല്‍ ബില്‍ പരിശോധിച്ചതിന് ശേഷം മാത്രമേ ഒപ്പിടുകയുള്ളുവെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related Articles

Post Your Comments

Back to top button