CinemaKerala NewsLatest NewsNews

നടിയെ ആക്രമിച്ച കേസില്‍ ഉന്നത ഇടപെടല്‍ അഭിഭാഷകന്റെ വീട്ടിലെ പരിശോധന വൈകിപ്പിച്ചതായി വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അഭിഭാഷകന്റെ വീട്ടിലുണ്ടെന്നറിഞ്ഞിട്ടും പരിശോധന വൈകിയെന്നാണ് പുതിയ ആരോപണം. കേസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലാണ് ഇവിടെ ചര്‍ച്ചയാകുന്നത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇതോടെ കേസില്‍ അട്ടിമറി സംശയം സജീവമാകുകയാണ്.

വിഐപിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍. അതും പോലീസിനെതിരെ എന്നതാണ് നിര്‍ണായകം. കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ വീട് പരിശോധന വൈകിപ്പിച്ചെന്നാണ് ആരോപണം. കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നുമാണ് ബാബുകുമാര്‍ പറയുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്നായിരുന്നു കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഈ ഫോണ്‍ ദിലീപിന്റെ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും പള്‍സര്‍ സുനി മൊഴി നല്‍കി. ദൃശ്യങ്ങള്‍ കണ്ടെത്താനിരിക്കാനുള്ള പ്രതികളുടെ നീക്കമായിരുന്നു ഇതെന്നാണ് നിലവിലെ വിലയിരുത്തല്‍. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് പെന്‍ഡ്രൈവിലാക്കിയാണ് കൈ മാറ്റങ്ങള്‍ നടന്നത്. ദൃശ്യങ്ങള്‍ കേസില്‍ ഇതുവരെ കണ്ടെത്താനാവാത്ത ഒരു വിഐപി ദിലീപിന്റെ വീട്ടിലെത്തിച്ച് നല്‍കിയെന്ന് നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

Related Articles

Back to top button