Kerala NewsLatest NewsLaw,News

രാജേന്ദ്രന് റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് റവന്യൂ വകുപ്പിന്റെ സ്‌റ്റോപ്പ് മെമ്മോ. രാജേന്ദ്രന്‍ കൈയേറിയ സ്ഥലത്ത് വേലികെട്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് റവന്യൂ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഒഴിഞ്ഞു കൊടുക്കണമെന്നും ഉത്തരവിട്ടുണ്ട്. ബുധനാഴ്ച ആിരുന്നു ഭൂമി കൈയേറ്റം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

എസ്. രാജേന്ദ്രന്റെ കൈവശമുള്ള ഇക്കാനഗറിലെ നാല് സെന്റ് ഭൂമിയോട് ചേര്‍ന്ന സ്ഥലത്താണ് കൈയേറ്റ ശ്രമമുണ്ടായത്. എട്ട് സെന്റ് വരുന്ന ഭൂമിയില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് വേലി കെട്ടുന്ന പ്രവര്‍ത്തി നടക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ വിലക്ക്. കൈയേറ്റം റവന്യൂ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. എം.എം. മണിയുമായുള്ള അഭിപ്രായവ്യത്യാസം പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ പാര്‍ട്ടി വിട്ട് സിപിഐയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് റവന്യൂ വകുപ്പ് രാജേന്ദ്രനെതിരെ നടപടികള്‍ കടുപ്പിക്കുന്നത്.

Related Articles

Back to top button