CrimeDeathGulfKerala NewsNews

റിഫ മെഹ്നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും

കോഴിക്കോട്: ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ഇന്ന് വീണ്ടും പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മരണം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്ത് എടുക്കുന്നത്. മൃതദേഹം തഹസില്‍ദാര്‍ ഇന്‍ക്വന്‍സ്റ്റ് നടത്തും. ഇതിന് ശേഷമാണ് ഫൊറന്‍സിക് സംഘം ശാസ്ത്രീയമായ പരിശോധനകള്‍ നടത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തുന്നത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ അസ്വഭാവികതയില്ലന്ന ദുബായ് പോലീസിന്റെ നിഗമനത്തെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുകയായിരുന്നു. എന്നാല്‍ ദുബായില്‍ നടത്തിയ ഫൊറന്‍സിക് പരിശോധന പോസ്റ്റ്‌മോര്‍ട്ടമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നാണ് റിഫയുടെ കുടുംബം ആരോപിക്കുന്നത്.

ഇതോടെയാണ് കുടുംബ് പരാതി നല്‍കിയത്. ഇത് ഗൗരമായി എടുത്ത പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്‌കരിച്ചിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണ്.

Related Articles

Back to top button