റിഫയുടെ മരണം: മെഹ്നാസ് രാജ്യം വിടാന്‍ സാധ്യത

കോഴിക്കോട്: വ്ളോഗര്‍ റിഫാ മെഹ്നാസിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ചോദ്യം ചെയ്യുന്നതിനായി മെഹ്നാസിനെ വിളിപ്പിച്ചിരുന്നു. എന്നാല്‍ മെഹ്നാസ് എത്തിയിരുന്നില്ല. ഇതോടെ മെഹ്നനാസിന് അന്വേഷണ സംഘം കൂടുതല്‍ സമയം നല്കി.
എന്നിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതോടെയാണ് മെഹ്നാസ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ട് എന്ന് പോലീസ് മനസിലാക്കുന്നത്. അതോടെ മെഹ്നാസിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ആദ്യം അന്വേഷണ സംഘം മെഹ്നാസിനെ ചോദ്യം ചെയ്യാനായി കാസര്‍കോഡ് പോയെങ്കിലും മെഹ്നാസിനെ കണ്ടെത്താന്‍ സാധിക്കാതെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു.
എന്നാല്‍ വീണ്ടും ഇയാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയെങ്കിലും മെഹ്നാസ് യാത്രയിലാണ് എന്നാണ് വീട്ടുകാര്‍ നല്കിയ വിവരം. ഇതോടെയാണ് ഇയാള്‍ രാജ്യം വിടാനുള്ള സാധ്യതയിലേക്ക് പോലീസ് എത്തുന്നത്. ഇതോടെയാണ് ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയത്. അടുത്ത ദിവസങ്ങളിര് റിഫയുടെ റിപോസ്റ്റ് മോര്‍ട്ട റിപ്പോര്‍ട്ടും രാസപരിശോധന ഫലവും ലഭിക്കും. ഇതോടെ പുതിയ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.