Editor's ChoiceKerala NewsLatest NewsLaw,NationalNews
അവകാശ ലംഘനം: ആമസോണിന് നോട്ടീസ്.

അവകാശലംഘനത്തെ തുടർന്ന് ആമസോണിനെതിരെ നടപടിക്കൊരുങ്ങി ജോയിന്റ് പാർലമെന്ററി സമിതി. ബ്രീച്ച് ഓഫ് പ്രിവിലേജ് നോട്ടിസ് നൽകാനാണ് തീരുമാനം. കടുത്ത അവകാശ ലംഘനമാണ് ആമസോൺ നടത്തിയിരിക്കുന്നതെന്ന് ജെപിസി പറഞ്ഞു.
2019ലെ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജാരാകാനുള്ള ആവശ്യം ആമസോൺ നിരസിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമാ കുന്നത്.ഒക്ടോബർ 28ന് അകം ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) മുമ്പാകെ ഹാജരായില്ലെങ്കിൽ കർശന നടപടിയുണ്ടാ കുമെന്ന് കമ്മിറ്റി അറിയിച്ചു. 28ന് ട്വിറ്ററിനോടും, 29ന് ആമസോൺ, ഗൂഗിൾ, പേടിഎം എന്നിവരോടും സമിതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.