
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന ഖ്യാതി നേടാനുള്ള പ്രയാണത്തില്‍ ഋഷി സുനാക് ഒരുപടി കൂടി മുന്നേറി. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിലും ഋഷി സുനാകിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 101 എംപിമാര്‍ ഋഷിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. പെന്നി മോഡന്റ് 83 വോട്ട് നേടി രണ്ടാം സ്ഥാനത്തും ലിസ് ട്രസ് 64 വോട്ടോടെ മൂന്നാമതും എത്തി. സുവല്ല ബ്രവര്മാന് മത്സരത്തില്‍ നിന്ന് പുറത്തായി. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ അഞ്ച് പേര് മാ്ത്രമാണ് അവശേഷിക്കുന്നത്.
കൂടുതല്‍ വോട്ട് നേടുന്ന രണ്ട് പേര് മാത്രമാകുന്നതുവരെ പല ഘട്ടങ്ങളിലായി എംപിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടക്കും. ജൂലൈ 21ന് വോട്ടെടുപ്പ് പൂര്‍ത്തിയാകും. അവസാന റൗണ്ടില്‍ എത്തുന്ന രണ്ട് പേരില്‍ ആരാകം പ്രധാനമന്ത്രി എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ തീരുമാനിക്കും. ഇതിനായി വോട്ടെടുപ്പ് നടത്തും.
Post Your Comments